തിരുവനന്തപുരം: 'ആസാദി കാ അമൃത് മഹോത്സവ"ത്തിന്റെ ഭാഗമായി ഇന്നും നാളെയുമായി നടക്കുന്ന വനിതാ സാമാജികരുടെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സ്‌പീക്കർ എം.ബി. രാജേഷ് വിലയിരുത്തി. ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച സ്‌പീക്കർ ആവശ്യമായ നിർദ്ദേശങ്ങളും നൽകി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിലാണ് സമ്മേളനം. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സ്പീക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ മന്ത്രിമാരുടെ നേതൃത്വത്തിലാണ് പല സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ എത്തുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.