തിരുവനന്തപുരം:പെൻഷൻകാരോടുള്ള സർക്കാർ അവഗണനക്കെതിരെ കേരള കോ-ഓപ്പറേറ്റിവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.സി.എസ്.പി.എ) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു ധർണ ഉദ്ഘാടനം ചെയ്തു.കെ.സി.എസ്.പി.എ പ്രസിഡന്റ് എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുണ്ടുർ രാമകൃഷ്ണൻ,ഗീതാ കുമാരി,സുലോചന,വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.