തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ കോ ഓർഡനേഷൻ കമ്മിറ്റിയുടെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ നടന്ന രണ്ടാംഘട്ട സമര പരിപാടികളുടെ ഭാഗമായി നടന്ന കരിദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. കോ ഓർഡനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. വി. എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സബീഷ് കുന്നങ്ങോത്ത്, കുരിപ്പുഴ വിജയൻ, ആർ. രാഗേഷ്, എ. ജേക്കബ്, അശ്രാമംസജീവ്, ആർ. രാഗേഷ്, എസ്.ദനേശ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.