
പാലോട്:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആനാട് കൃഷിഭവനിലെ വനിതാജീവനക്കാരുടെ നേതൃത്വത്തിൽ 250 അംഗങ്ങൾ വീതം ഉൾപ്പെടുത്തി രൂപീകരിച്ച നാല് വാട്സാപ്പ് ഗ്രൂപ്പുകളെ ഉൾപ്പെടുത്തി കൃഷിഭവൻ മുറ്റത്ത് കൃഷി ഡെസ്ക്കൊരുക്കി പച്ചക്കറിതൈകളും വളവും വിതരണം ചെയ്തു. വാർഡ് മെമ്പർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ ശ്രീകുമാർ, വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ,കാർഷിക വികസന സമിതി അംഗങ്ങളായ സുനിൽ രാജ്,ഹുമയൂൺ കബീർ,മൂഴി രാജേന്ദ്രൻ,ശശിധരൻ നായർ,ഗോപകുമാർ,കേര സമിതി സെക്രട്ടറി എം.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന ഗുസ്തി അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുത്ത കേര സമിതി ജോയിന്റ് സെക്രട്ടറി മൂഴി രാജശേഖരൻ നായരെ ചടങ്ങിൽ ആദരിച്ചു. ക്ലസ്റ്റർ പച്ചക്കറി കർഷകരുടെ ഓണക്കാല പച്ചക്കറി മുന്നൊരുക്ക യോഗവും കൃഷിഭവനിൽ നടന്നു.