
വർക്കല :കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചും തൊഴിലുറപ്പു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയൻ വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.മുട്ടപ്പലം പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ യൂണിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ശ്രീധരൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബീന,സജ്നു സലാം,തങ്കമണി എന്നിവർ സംസാരിച്ചു. യൂണിയൻ ചെമ്മരുതി പഞ്ചായത്ത് സെക്രട്ടറി ജി.എസ്. സുനിൽ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.