nagara

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ നടന്ന സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജന്മദിനം നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ പ്രതിമയിൽ ഹാരാർപ്പണം നടത്തി ആഘോഷിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ പ്രതിമയിൽ മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. എം.മുഹിനുദീൻ എൻ. ശൈലേന്ദ്രകുമാർ, ചമ്പയിൽ ശശി, അഡ്വ. ആർ. അജയകുമാർ, നെയ്യാറ്റിൻകര അജിത്, ജയരാജ് തമ്പി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.