കാട്ടാക്കട:മെഡിക്കൽ കോളേജ് അറ്റൻഡർ നിയമനത്തിന് വേണ്ടിയുള്ള ഇന്റർവ്യൂ വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാരെ മാത്രം നിയമിക്കുവാനുള്ള ബോധപൂർവ്വകമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറിയും മെഡിക്കൽ കോളേജ് വികസന സമിതി അംഗവുമായ ഇറവൂർ പ്രസന്നകുമാർ ആരോപിച്ചു. അർഹരായവരെ രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി ഒഴിവാക്കി അനർഹരെ പിൻവാതിലിലൂടെ തിരുകിക്കയറ്റി സ്ഥിരം നിയമനം നൽകുന്ന സമീപനമാണ് പ്രിൻസിപ്പൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്- പ്രസന്നകുമാർ പറഞ്ഞു.