
മലയിൻകീഴ് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാൾ കേരള ഫിഷ് മർച്ചന്റ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഫുഡ് സേഫ്റ്റി കമ്മിഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സംഘടനാ ചെയർമാൻ സി.എം.ഷാഫി മാർച്ച് ഉദ്ഘാടനം ചെയ്തു.കൺവീനർ ബാബു അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എ.ആർ.സുധീർഖാൻ സ്വാഗതം പറഞ്ഞു.സംസ്ഥാന നേതാക്കളായ വി.വി.അനിൽ,തങ്ങൾ എന്നിവർ സംസാരിച്ചു.