
നെയ്യാറ്റിൻകര: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ഏരിയ പ്രസിഡന്റ് ബി.റ്റി ബീന അദ്ധ്യക്ഷയായിരുന്നു. ഏരിയ സെക്രട്ടറി റ്റി. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി രാജേന്ദ്രൻ, കെ.മോഹൻ, നഗരസഭാ ചെയർമാൻ പി. കെ. രാജ്മോഹൻ, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, പാർട്ടി ഏരിയ സെന്റർ അംഗം പി. രാജൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.എസ് ചന്തു, കെ. സോമൻ, കെ. കെ. ഷിബു, ജെ. രാജൻ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ. എസ്. അജയൻ, വിജയൻ, എച്ച്. സുരേഷ്, കെ. എസ്. പ്രഭകുമാർ, ബി. ഗോപാലകൃഷ്ണൻ നായർ, വി. ചന്ദ്രൻ, എം. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.