
വെള്ളനാട്:സ്വയം സംരംഭകത്വം എന്ന ലക്ഷ്യം മുൻ നിർത്തി ദേശീയ നൈപുണ്യ വികസന സംഘത്തിന്റെയും ദേശീയ കാർഷിക നൈപുണ്യ ഉപദേശക സമിതിയുടെയും സംയുക്ത ധനസഹായത്തോടുകൂടി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മൈക്രോ ഇറിഗേഷൻ,മഷ്റൂം ഗ്രോവർ എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡോ.വി.വെങ്കടസുബ്രമണ്യൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാംദാസ് അദ്ധ്യക്ഷത വഹിച്ചു.കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാത്യു ജെ . ഗ്രേസ്,കോഴ്സ് കോർഡിനേറ്റർമാരായ ബിന്ദു.ആർ.മാത്യൂസ്, ജി.ചിത്ര തുടങ്ങിയവർ സംസാരിച്ചു.