തിരുവനന്തപുരം: ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ശിക്ഷക് സദനിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് കെ.സജീവ് അദ്ധ്യക്ഷത വഹിച്ചു.ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. എ.ജി.ഒലീന, പി.ദീപക് രാജു,കെ.റഹീം,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.