തിരുവനന്തപുരം: ഉൗരാളുങ്കൽ ലേബർ ഫൗണ്ടേഷൻ നടത്തിയ മൂന്ന് ദിവസത്തെ ബാല ബഹിരാകാശ ക്യാമ്പ് ഇന്നലെ സമാപിച്ചു. വൈകിട്ട് 3.30ന് ക്രാഫ്റ്റ് വില്ലേജിൽ നടന്ന സമാപനച്ചടങ്ങിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻനായർ മുഖ്യാതിഥിയായി. വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി ആർ. തോമസ്, വി.എസ്.എസ്.സി കംപ്യൂട്ടർ വിഭാഗം ഗ്രൂപ്പ് ഹെഡായിരുന്ന ഇന്ദുകുമാർ, യു.എൽ സ്‌പേസ് ക്ലബ് മെന്റർ ഇ.കെ. കുട്ടി, ക്ലബിന്റെ സ്റ്റുഡന്റ് ലീഡ് വരുൺ തുടങ്ങിയവർ സംസാരിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹിക സംരംഭങ്ങളിൽ ഒന്നായ യു.എൽ സ്‌പേസ് ക്ലബിന്റെ പ്രവർത്തനം കോഴിക്കോട്ടു നിന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ക്യാമ്പ്. തിരുവനന്തപുരം, ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്ന് 15 വീതം കുട്ടികളും കോഴിക്കോട് യു.എൽ സ്‌പേസ് ക്ലബിലെ അംഗങ്ങളായ 17 കുട്ടികളും പങ്കെടുത്തു.