thavalayillakulam

പാറശാല: എൽ.ഡി.എഫ് ഭരിക്കുന്ന പാറശാല ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിൽ നിന്ന് പ്രതിപക്ഷത്തെ തഴയുന്നതായി ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. യു.ഡി.എഫ് അംഗങ്ങളായ വിനയനാഥ്‌.വി.ആർ, ലെൽവിൻ ജോയ്, സെയ്ദലി, മഹിളാ കുമാരി, താര, സുധാമണി, ഫ്രീജ എന്നിവർ കൊടവിളാകത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളായ അഞ്ച് മെമ്പർമാരുടെ വാർഡുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഏത് പദ്ധതി നടപ്പിലാക്കിയാലും അവയിൽ നിന്ന് യു.ഡി.എഫ് അഗങ്ങളുടെ വാർഡുകൾ തഴയുകയും ഇവിടെ ഫണ്ടുകൾ നൽകാത്ത അവസ്ഥയുമാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ പോലും ഭരണസമിതി വിവേചനം കാണിച്ചതായും യു.ഡി.എഫ് ആരോപിക്കുന്നു.