വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ എൻജിൻ കേടായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പനത്തുറ ഭാഗത്തെ ഉൾക്കടലിൽ അബ്ദുൾ റഷീദ് എന്ന വള്ളമാണ് എൻജിൻ തകരാറിലായി ശക്തമായ തിരയടിയിൽപ്പെട്ടത്. വിഴിഞ്ഞം സ്വദേശികളായ മത്സ്യത്തൊഴിലാളികളെ മറൈൻ ആ ബുലൻസിൽ ഇന്നലെ രാത്രി 11ഓടെ കരയ്‌ക്കെത്തിച്ചു. സി.പി.ഒ ഷനൽ, ലൈഫ് ഗാർഡുമാരായ ഫ്രെഡി, സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളം കെട്ടിവലിച്ച് വിഴിഞ്ഞം ഹാർബറിലെത്തിച്ചു.