bo

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ജനമൈത്രി പൊലീസും മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ എൻഫോഴ്മെന്റ് ഡിപ്പാർട്ട്മെന്റും സംയുക്തമായി വെഞ്ഞാറമൂട് ഓട്ടോ ടാക്സി തൊഴിലാളികൾക്കു വേണ്ടി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു.എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാംജി.കെ കിരൺ,ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലൈജു,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജി എന്നിവർ ക്ലാസുകൾ നയിച്ചു.പൊലീസ് സബ് ഇൻസ്പെക്ടർ സുധീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ സബ് ഇൻസ്പെക്ടർ മനോജ് സ്വാഗതം പറഞ്ഞു.സബ് ഇൻസ്പെക്ടർ വിനീഷ്,ജനമൈത്രി ബീറ്റ് ഓഫീസർ ശ്യാം,ജനമൈത്രി സി.ആർ.ഒ ഷജിൻ തുടങ്ങിയവർ പങ്കെടുത്തു.