പാലോട്:കേരള കൗമുദി ബോധപൗർണമി ക്ലബും ടെലിവിഷൻ പ്രോഗ്രാംസ് പ്രൊമോഷൻ കൗൺസിലും സംയുക്തമായി ദൃശ്യ - ശ്രവ്യ - നവ മാദ്ധ്യമ ശില്പശാല ഇന്നും നാളെയുമായി പാലോട് വൃന്ദാവൻ കൺവെൻഷൻ സെന്ററിൽ നടത്തും.ശില്പശാലയിൽ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.നടിയും തിരക്കഥാകൃത്തുമായ സംഗീതാ മോഹനാണ് ശില്പശാലാ ഡയറക്ടർ.മീഡിയ അടിസ്ഥാന വിവരങ്ങൾ എന്ന വിഷയത്തിൽ ലോട്ടറി ഡിപ്പാർട്ട്മെന്റ് ഇൻഫർമേഷൻ ഓഫീസർ ബി.ടി.അനിൽകുമാർ,പി.ആർ.ഡി ടി.ഇൻഫർമേഷൻ ഓഫീസർ എസ്.സതികുമാർ, റെഡ്.എഫ്.എം തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് പാർവതി നായർ,കൊച്ചി സിങ്കിമോണ്ട് സി.ഇ.ഒ പൗർണ്ണമി,മാദ്ധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ സന്തോഷ് രാജശേഖരൻ,നടൻ മുൻഷി രഞ്ജിത്ത്,കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ കേരള യൂണിവേഴ്സിറ്റി മീഡിയ കോഴ്സ് കോ-ഓർഡിനേറ്റർ പ്രദീപ് മരുതത്തൂർ,സീനിയർ ഡബിംഗ് ആർട്ടിസ്റ്റ് ആൻഡ് റേഡിയോ ജോക്കി സജു,സീനിയർ കാമറാമാൻ ഫ്ളവേഴ്സ് ലാലു എന്നിവർ ക്ലാസ് നയിക്കും.ആങ്കറിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, പ്രോഗ്രാം പ്രൊഡക്ഷൻ, കാമറ, റേഡിയോ പ്രസന്റേഷൻ, മേക്കപ്പ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആയിരിക്കും ക്ലാസുകൾ.28ന് വൈകിട്ട് 4.30 ന് കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.