വർക്കല:വർക്കല വ്യാപാരി വ്യവസായി ഏകോപനസമിതി പാളയംകുന്ന് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ മുഖ്യപ്ര ഭാഷണം നടത്തി.ചികിത്സാസഹായ വിതരണം മേഖലാ പ്രസിഡന്റ് ബി.ജോഷി ബാസു നിർവഹിച്ചു.ജില്ലാ സെക്രട്ടറി രാജേന്ദ്രൻനായർ,എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഡി.ചന്ദ്രബാബു ( പ്രസിഡന്റ്),എസ്.ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി ),ഗിരീശൻ( ട്രഷറർ).