തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് വെൽഫെയർ അസോസിയേഷൻ (ഡി.എ.ഡബ്ല്യു.എഫ്) 'ഭിന്നശേഷിക്കാരും-പ്രശ്നങ്ങളും' എന്നപേരിൽ ഒരു ഏകദിന സെമിനാർ സംഘടിപ്പിക്കും.ജൂൺ 2ന് രാവിലെ 10ന് തൈക്കാട് കെ.എസ്.ടി.എ ഹാളിൽ നടക്കുന്ന സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും.പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ,എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി വി.മുരളീധരൻ, ഡോ.ജയരാജ്, ഡോ.എൻ.ഹരികുമാർ, അഡ്വ.എം.വി.ജയാ ഡാളി, ഡോ.സ്മിത നിസാർ, എം.എസ്.ഫൈസൽഖാൻ എന്നിവർ പങ്കെടുക്കും.