തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കാട്ടാക്കട മധുസൂദനൻ നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴിസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണചടങ്ങ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. വിതുര ശശി അദ്ധ്യക്ഷത വഹിച്ചു.പി.കെ വേണുഗോപാൽ,ഉള്ളൂർ മുരളി,കെ.എസ്.ഗോപകുമാർ,കുട്ടിച്ചൽ വേലപ്പൻ,കാട്ടക്കട സുബ്രഹ്മണ്യൻ,എം.ആർ ബൈജു,എം.എ പത്മകുമാർ,വണ്ണമൂല രാജൻ,പള്ളിച്ചൽ സതീഷ്,രാമചന്ദ്രൻ,കുര്യാത്തി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.