കടയ്ക്കാവൂർ: കുട്ടികൾക്ക് ഗണിത പഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ കടയ്ക്കാവൂർ എസ്.പി.ബി.എച്ച്.എസ്.എസിൽ ആരംഭിച്ച ഗണിതശാസ്ത്ര ശില്പശാല 2022 സ്കൂൾ മാനേജർ ശ്രീലേഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷത വഹിച്ചു. ഗണിത അദ്ധ്യാപക പരിശീലകനും കവിയുമായ ദീപക് ചന്ദ്രൻ മങ്കാട് ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.എസ്. ജയലക്ഷ്മി സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.