
കാൻ ചലച്ചിത്രോത്സവ വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടി അനഘ. അപ്രതീക്ഷിതമായി അനഘയെ കാൻ വേദിയിൽ കണ്ടതിന്റെ ആഹ്ളാദത്തിൽ ആരാധകരും. മമ്മൂട്ടിയുടെ ഭീഷ്‌മപർവം സിനിമയിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനഘ. ചിത്രത്തിലെ പറുദീസ എന്ന ഗാനത്തിൽ അനഘയുടെയും ശ്രീനാഥ് ഭാസിയുടെയും കിടിലൻ ചുവടുകളും ആകാശം പോലെ എന്ന ഗാനത്തിലെ പ്രണയവും ഏറെ മനോഹരമായിരുന്നു. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയാണ് ആദ്യ ചിത്രം. ഷെയ്‌ൻ നിഗമിന്റെ നായിക വേഷമാണ് അവതരിപ്പിച്ചത്.. എന്നാൽ ആദ്യം റിലീസ് ചെയ്തത് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ആണ്. നട്‌പ് തുനൈ ആണ് ആദ്യ തമിഴ് ചിത്രം. റോസപ്പൂ എന്ന ചിത്രത്തിലും മലയാളത്തിൽ അഭിനയിച്ചു.