ആറ്റിങ്ങൽ: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ വിവിധ ട്രേഡുകളിലായി സംസ്ഥാന തലത്തിൽ 11 ഒന്നാം റാങ്കുകൾ നേടി. അഭിരാം.യു (എം.എം.വി), ഹാഫിസ് മുഹമ്മദ് (വെൽഡർ പൈപ്പ്), മുഹമ്മദ് ഷാൻ.എസ് (വെൽഡർ.ജി ആൻഡ് ജി), അനീഷ്.എച്ച് (വെൽഡർ ഇൻസ്‌പെക്ഷൻ), അബിജിത്ത്.എ.എസ് (വെൽഡർ ജനറൽ), മഹേഷ്.എം.ആർ(ഡി. മെക്ക്), സച്ചിൻ ഷാജി (പ്ലംബർ), മിഥുൻ.എം.എ (ഇലക്ട്രോപ്ലേറ്റർ), രതീഷ്.എ.എസ് (എം.എം.ടി.എം), ഐശ്വര്യ.യു.എം (സർവേയർ), നന്ദുപ്രസാദ്.ആർ (ഷീറ്റ് മെറ്റൽ വർക്കർ) എന്നിവരാണ് റാങ്ക് ജേതാക്കൾ.