ആറ്റിങ്ങൽ:ആറ്റിങ്ങൽ സബ് ട്രഷറിക്കു സമീപം പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ മാമം പൂജാ കൺവെൻഷൻ സെന്ററിനു സമീപത്തെ റീജൻസ് മാളിലേക്ക് മാറ്റി.അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​വാർഡ് കൗൺസിലർ ശ്രീജ.ഒ.പി,​ബാങ്ക് റീജിയണൽ മേധാവി ജാക്വലിൻ ഫെർണാണ്ടസ്സ്,​ക്ലസ്റ്റർ ഹെഡ് രഞ്ജിത്.ജി.പി,​ബ്രാഞ്ച് മാനേജർ പ്രശാന്ത്.ജി.ആർ,​ ഡോ.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.