കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ ഗവ. ബി.വി.യു.പി സ്കൂളിൽ ഒരു താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള വാക്ക് -ഇൻ -ഇന്റർവ്യൂ ജൂൺ 3ന് രാവിലെ 10ന് കടയ്ക്കാവൂർ പഞ്ചായത്ത്‌ ഓഫീസിൽ നടക്കും. അപേക്ഷകർ പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് പാസായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു