ആറ്റിങ്ങൽ:ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ തൽസമയ ചിത്ര ചിത്രരചന ക്യാമ്പ് നടന്നു.ആറ്റിങ്ങൽ ആർട്ട് ഫോറവും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായി നടത്തിയ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ആർട്ട് ഫോറം പ്രസിഡന്റ്‌ കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയചന്ദ്രൻ നായർ,ഇളമ്പ ഉണ്ണികൃഷ്ണൻ,സുരേഷ് കൊളാഷ്, രുദ്രാ പ്രസാദ് എന്നിവർ പങ്കെടുത്തു.