തിരുവനന്തപുരം:കേരള കേന്ദ്ര സർവകലാശാല കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വകുപ്പും സ്‌കൂൾ ഒഫ് ബിസിനസ് സ്റ്റഡീസും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും,ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുമായി (ഐ.ഇ.ഡി.സി) സഹകരിച്ച് 'മാനസിക ക്ഷേമം' എന്ന വിഷയത്തിൽ 'സ്റ്റുഡന്റ്സ് മോട്ടിവേഷണൽ സീരീസ് സംഘടിപ്പിച്ചു. മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയും സ്‌കൂൾ ഒഫ് ബിസിനസ് സ്റ്റഡീസ് ഡീനുമായ പ്രൊഫ.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശില്പ മോഹൻ മുഖ്യപ്രഭാഷകയായി.കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ.ടി.മല്ലികാർജുനപ്പ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളായ അർജുൻ ശശി,അഖിത സി.ജി എന്നിവർ സംസാരിച്ചു.