വക്കം: വക്കം നളന്ദ റസിഡന്റ്സ് അസോസിയേഷന്റെ 12-ാം വാർഷികാഘോഷങ്ങൾ 29ന് നടക്കും. വക്കം ഫാർമേഴ്സ് ബാങ്ക് ഹാളിൽ രാവിലെ 9.30ന് ബോധവത്കരണ ക്ലാസ് കുടുംബ കോടതി ജഡ്ജി എസ്.സുരേഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സി.ശശി അദ്ധ്യക്ഷത വഹിക്കും. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, ചിറയിൻകീഴ് എസ്.എച്ച്.ഒ ജെ.ബി. മുകേഷ്, വക്കം സുധി, വക്കം മാധവൻ, ഡോ. കെ. മഞ്ജു, സരിഗാ സുരേഷ്, മാളവിക രാജ് എന്നിവരെ ആദരിക്കും.