ബാലരാമപുരം:ഫൈവ്സ്റ്റാർസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അമ്പതാം വാർഷികാഘോഷം ഇന്ന് മുതൽ 29 വരെ ഭഗവതിനട ഫൈവ്സ്റ്റാർസ് ഗ്രൗണ്ടിൽ നടക്കും.ഇന്ന് രാവിലെ 8ന് ഫൈവ്സ്റ്റാർസ് പ്രസിഡന്റ് ചന്ദ്രസേനൻ പതാക ഉയർത്തും,​വൈകിട്ട് 5ന് നടക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും. ഫൈവ് സ്റ്റാർസ് സീനിയർ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആശാരി അദ്ധ്യക്ഷത വഹിക്കും.ബാലരാമപുരം സി.ഐ ബിജു,​ മെമ്പർ ചിത്ര ഭഗവതിനട ലൂഥറൻ ചർച്ച് ഫാദർ എഡിസൺ,​ പൂങ്കോട് സ്വിമ്മിംഗ് ക്ലബ് രക്ഷാധികാരി അനുപമ രവീന്ദ്രൻ എന്നിവർ സംസാരിക്കും. ജോയിന്റ് സെക്രട്ടറി ശിവാനന്ദൻ നായർ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറയും.വൈകിട്ട് 6 മുതൽ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ,​ 7 ന് കലാസന്ധ്യ,​ തുടർന്ന് ബാൾ ബാഡ്മിന്റെൺ മത്സരങ്ങൾ,​ 28ന് സംസ്ഥാനതല ബാൾ ബാഡ്മിന്റെൺ മത്സരങ്ങൾ,​ 29 ന് രാവിലെ 7 മുതൽ സംസ്ഥാനതല ബാൾബാഡ്മിന്റൺ സെമിഫൈനൽ മത്സരങ്ങൾ,വൈകിട്ട് 4ന് ആർ.രാജേന്ദ്രനാഥ് മെമ്മോറിയൽ എവർ റോളിംഗ് സിൽവർ കപ്പിന് വേണ്ടിയുള്ള ഫൈനൽ മത്സരം,​ 6ന് നടക്കുന്ന വാർഷിക സമാപനസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഫൈവ് സ്റ്റാർസ് പ്രസിഡന്റ് എസ്.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുൻ സ്പീക്കർ എൻ.ശക്തൻ മുഖ്യപ്രഭാഷണം നടത്തും.ഫൈവ് സ്റ്റാർസ് സെക്രട്ടറി കെ.ബിജു റിപ്പോർട്ട് അവതരിപ്പിക്കും,​ ഐ.ബി സതീഷ് എം.എൽ.എ സമ്മാനദാനം നിർവ്വഹിക്കും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക,​ മെമ്പർമാരായ സി.ആർ.സുനു,​ ശിവകുമാർ,​ കേരള ബാൾ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് നെടുമങ്ങാട് റഷീദ്,​സെക്രട്ടറി ഗോപകുമാർ,​മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ചാക്ക മോഹനൻ,​ ബാൾ ബാ‌ഡ്മിന്റൺ സെക്രട്ടറി സിദ്ധിഖ്,​ റിട്ട.പൊലീസ് സൂപ്രണ്ട് ശ്രീകുമാർ.കെ.എസ്,​തൃശൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അജയഘോഷ്,​ ബാ‍ൾ ബാഡ്മിന്റെൺ അവാർഡ് ജേതാവ് കൊല്ലം നിസ്സാർ എന്നിവർ സംസാരിക്കും. ആഘോഷക്കമ്മിറ്റി ചെയർമാൻ പൂങ്കോട് സുനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അജീന്ദ്രൻ നന്ദിയും പറയും.