
തിരുവനന്തപുരം:പെൻഷൻ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ പ്രവർത്തകർ ബി.എസ്.എൻ.എൽ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫീസിലേയ്ക്ക് (പി.എം.ജി) നടത്തിയ മാർച്ച് അഖിലേന്ത്യാ പ്രസിഡന്റ് പി.എസ്.രാമൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.കെ.രവീന്ദ്രൻ, കെ.ശിവാന്ദനാശാരി, എം.പുഷ്പകുമാരി, എസ്.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.