
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്/കേരള സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന സഹകരണ റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഇ.ഡി.പി. അസിസ്റ്റന്റ്- പാർട്ട് 1 (ജനറൽ കാറ്റഗറി) എന്നീ തസ്‌തികകളിലേക്ക് 31 ന് രാവിലെയുള്ള ഒ.എം.ആർ പരീക്ഷയ്‌ക്ക് തിരുവനന്തപുരം ജില്ലയിൽ സെന്റർ നമ്പർ 1021, പേരൂർക്കട പി.എസ്.എൻ.എം. ഗവ. എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 104997 മുതൽ 105196 വരെയുള്ള ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുമായി വെള്ളയമ്പലത്തെ ശ്രീവിദ്യാധിരാജ വിദ്യാമന്ദിറിൽ പരീക്ഷ എഴുതണം.
അഭിമുഖം
കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) തസ്‌തികയിലേക്ക് ജൂൺ 3 നും ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 540/2019) തസ്‌തികയിലേക്ക് ജൂൺ 1, 2, 3 തീയതികളിലും പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.