കോവളം: എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയിലെ കുടുംബയോഗവും പഠനോപകരണ വിതരണവും ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് നടക്കും. പനങ്ങോട് രാജൻ നിവാസിൽ നടക്കുന്ന യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.സതികുമാർ അദ്ധ്യക്ഷനായിരിക്കും. ബാലജന യോഗത്തിലെ വിദ്ധ്യാർത്ഥികൾക്കുള്ള പഠനോപകരണം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്, വൈസ് പ്രസിഡന്റ് എസ്. സുശീലൻ, മുൻ വൈസ് പ്രസിഡന്റ് എസ്. മോഹനകുമാർ എന്നിവർ വിതരണം ചെയ്യും. പനങ്ങോട് കുന്നുംപാറ മൈക്രോഫിനാൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാഖാ കമ്മിറ്റിയിൽ പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളെയും വനിതാസംഘം ഭാരവാഹികളെയും അനുമോദിക്കും. ശാഖ മുൻ പ്രസിഡന്റ് എൻ.ശശികുമാരൻ ഗുരുപൂജയ്ക്ക് നേതൃത്വം നൽകും. ശാഖ വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം, കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുക്കും.