പൂവച്ചൽ:പൂവച്ചൽ പറമ്പിൻമ്മേൽക്കോണം എൻ.എസ്.എസ് കരയോഗ വാർഷികവും പുതുതായി നിർമ്മിച്ച മിനി ഹാളിന്റെ ഉദ്ഘാടനവും കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ദാമോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,മേഖലാ കൺവീനർ ജയകുമാർ,മഹിളാ സമാജം പ്രസിഡന്റ് പുഷ്ക്കല കുമാരി,സെക്രട്ടറി ശശിധരൻ നായർ,പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പ്രഭാകരൻ നായർ(പ്രസിഡന്റ്),രാധാകൃഷ്ണൻ നായർ(വൈസ് പ്രസിഡന്റ്),ശശിധരൻ നായർ(സെക്രട്ടറി),വേണുകുമാർ(ജോയിന്റ് സെക്രട്ടറി),ആദർശ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.