തിരുവനന്തപുരം: ജില്ലാ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നിലയിൽ തൊഴിലാളികളെ നിയമിക്കുക, 2018 ജൂൺ മുതൽ 2019 മാർച്ച് വരെയുള്ള കുടിശിക വേതനം ഉടൻ നൽകുക, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കുമാരിയുടെ അദ്ധ്യക്ഷതയിൽ സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ എൽ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി ബി.ചന്ദ്രികാമ്മ,മഞ്ചുഷ,സുമ തുടങ്ങിയവർ സംസാരിച്ചു.ആവശ്യങ്ങൾ ഉന്നയിച്ച് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനവും നൽകി.