
വക്കം: വക്കം ഖാദറിന്റെ 105-ാമത് ജന്മദിനാഘോഷത്തിന് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെ തുടക്കമായി. മതനിരപേക്ഷതയുടെയും അടങ്ങാത്ത ദേശസ്നേഹത്തിന്റെയും ഉജ്ജ്വല പ്രതീകമാണ് വക്കം ഖാദറെന്ന് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം.എൽ.എ ബി. സത്യൻ പറഞ്ഞു. വക്കം ഖാദർ അസോസിയേഷൻ പ്രസിഡന്റ് ജെ. സലീം, സെക്രട്ടറി ഷാജു ടി, ഡോ. ഡി. ജമാൽ മുഹമദ്, ഡോ. അനിൽ മുഹമ്മദ്, കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാന്ത്രികൻ ഹാരീസ് താഹയുടെ മാജിക് ഷോയും നടന്നു.