
കുമ്പഴ: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചരിത്രവിഭാഗം മുൻ മേധാവിയും എം. ജി., കേരള യൂണിവേഴ്‌സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് മെമ്പറും കുമ്പഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കുമ്പഴ തോട്ടത്തിൽ പ്രൊഫ. ടി. ജി. പാപ്പൻ (പാപ്പൻ സാർ - 88) നിര്യാതനായി. ഭാര്യ: കുമ്പഴ കരിപ്പിനേലിമണ്ണിൽ തങ്കമ്മ കെ. വി. മക്കൾ: മനോജ് വർഗീസ്, മീന എലിസബത്ത് വർഗീസ്. മരുമക്കൾ: കുര്യൻ തോമസ് തിരുവല്ല കിഴക്കൻമുത്തൂർ കരുവേലിൽ (റിട്ട. എസ്. എഫ്. സി. കെ. ഉദ്യോഗസ്ഥൻ), മറിയാമ്മ സി കോശി (ശോഭ, കൈപ്പട്ടൂർ ചെറിയത്ത്, കാതോലിക്കേറ്റ് എച്ച്. എസ്. എസ്. പത്തനംതിട്ട).