വിഴിഞ്ഞം: വിഴിഞ്ഞത്തു നിന്ന് കൂറ്റൻ ക്രെയിൻ മാല ദ്വീപിലേക്ക് കപ്പൽ കയറുന്നു. മാലയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. വിഴിഞ്ഞം തുറമുഖത്തു നിന്ന് ഇത്തരത്തിൽ ക്രെയിൻ കൊണ്ടുപോകുന്നത് ആദ്യമായാണ്. ഗുജറാത്തിൽ നിന്നെത്തുന്ന ആധുനിക ക്രെയിൻ കൊണ്ടുപോകാനുള്ള ടഗ്ഗായ കിക്കി മാല ദ്വീപിൽ നിന്ന് ഇന്നലെ വൈകിട്ട് വിഴിഞ്ഞത്തെത്തി. ദൂരക്കുറവും സാങ്കേതിക സംവിധാനങ്ങൾ ഉള്ളതിനാലുമാണ് വിഴിഞ്ഞം തുറമുഖത്ത് നിന്ന് ക്രെയിൻ കൊണ്ടുപോകാൻ കാരണം.