aa

തിരുവനന്തപുരം:സ്ത്രീകളുടെ ശബരിമലയെന്ന് പുകൾപെറ്റ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ചെയർപേഴ്സണായി ഗീതാകുമാരി (65) ചുമതലയേറ്റു. ട്രസ്റ്റിന്റെ 43 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ അദ്ധ്യക്ഷയായി എത്തുന്നത്. ഇന്നലെ രാവിലെ 9നും 9.30നു മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ദേവീക്ഷേത്ര നടയിൽ വച്ച് പ്രതിജ്ഞ ചെയ്താണ് ഗീതാകുമാരി ചുമതലയേറ്റത്. സഹ മേൽശാന്തി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പിന്നീട് ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ.ശിശുപാലൻ നായർ,സെക്രട്ടറി ബി.അനിൽകുമാർ,ട്രഷറർ പി.കെ.കൃഷ്ണൻ നായർ,വൈസ് പ്രസിഡന്റ് വി.ശോഭ, ജോയിന്റ് സെക്രട്ടറി അജിത്‌കുമാർ എന്നിവരും ഗീതാകുമാരിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.22നാണ് ഗീതാകുമാരിയെ ചെയർപേഴ്സണായി തിരഞ്ഞെടുത്തത്.