തിരുവനന്തപുരം:സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ലേഖന സമാഹാരം 'വിചാരങ്ങൾ വിചിന്തനങ്ങൾ' ജൂൺ ഒന്നിന് പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യും.വൈകിട്ട് 4ന് നടക്കുന്ന പ്രകാശനച്ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കവി പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിക്കും.ഡോ.ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,പ്രഭാത് ബുക്സ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ,സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു,ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ എന്നിവർ സംസാരിക്കും. കെ.പി.എ.സി. നാടക ഗാനാഞ്ജലിയും സംഘടിപ്പിച്ചിട്ടുണ്ട്.