തിരുവനന്തപുരം : ചെറുവയ്ക്കൽ ഗവൺമെന്റ് യു.പി സ്ക്കൂളിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അദ്ധ്യാപക തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തും.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.