
തിരുവനന്തപുരം: വനിതാസാമാജികരുടെ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് അനുഭവവേദ്യമാകുന്ന രംഗഭാഷയിൽ അവതരിപ്പിച്ച സാംസ്കാരിക സന്ധ്യ നിറവാർന്നതായി. മാതൃത്വത്തിന്റെ മാധുര്യം വഴിയുന്ന ശ്രീനാരായണഗുരുദേവകൃതി 'ജനനീ നവരത്ന മഞ്ജരി'യുടെ നൃത്താവിഷ്കാരവും സ്ത്രീധനത്തിനെതിരെയുള്ള നൃത്തശില്പവും നൃത്തനൃത്യങ്ങളും ഗാനങ്ങളും ചേർന്ന പരിപാടി കാണാൻ നിയമസഭാസ്‌പീക്കർ എം.ബി. രാജേഷും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറുമടക്കം സന്നിഹിതരായിരുന്നു.