വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയിലെ ബാലവേദിയുടെ നേതൃത്വത്തിലുള്ള അവധിക്കാല പരിശീലന പരിപാടിയുടെ ഉദ്ഘാടനം 29ന് വൈകിട്ട് 3ന് നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ നിർവഹിക്കും.ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.രത്നാകരൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ,സെക്രട്ടറി ഡോ.കെ.ഷിബു,വി.എൻ.സുരേന്ദ്രൻ ആശാരി,എസ്.കെ. സുനീഷ് കുമാർ,എസ്.ബിനു,ബാലവേദി പ്രസിഡന്റ് സുഫിയാൻ എന്നിവർ പങ്കെടുക്കും.