വിതുര:പുരോഗമനകലാസാഹിത്യസംഘം വിതുരമേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവും പുരോഗമനകലാസാഹിത്യസംഘം പ്രവർ‌ത്തകനുമായ വിതുര ആന്റണി അനുസ്മരണയോഗം നടക്കും.ഇന്ന് വൈകിട്ട് വിതുര ചന്തമുക്കിൽ നടക്കുന്ന യോഗം പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി സി.അശോകൻ ഉദ്ഘാടനം ചെയ്യും.സി.പി.എം വിതുര ഏരിയ കമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ,എസ്.എൽ.കൃഷ്ണകുമാരി,വി.പി.സജികുമാർ,ഡോ.കെ.ഷിബു എന്നിവർ പങ്കെടുക്കും.