വിതുര:തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എസ്.ഫർസാന,പരണ്ടോട് ഷാജി,തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോട്ടുമുക്ക് അൻസർ.ലിജുകുമാർ,അനുതോമസ്,പഞ്ചായത്തംഗങ്ങളായ ചായംസുധാകൻ,എൻ.എസ്.ഹാഷിം,എസ്.എസ്.ബിനിതാമോൾ,ആർ.ശോഭനകുമാരി,റെജി,സന്ധ്യ, ഷെമിഷംനാദ്,ജെ.അശോകൻ,തച്ചൻകോട് വേണുഗോപാൽ,ഫസീലഅഷ്ക്കർ,പ്രതാപൻ,പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.ഗോപാലകൃഷ്ണൻ,വിനോബശശി,ഭദ്രം.ജി.ശശി,വിനോബജയൻ,പഞ്ചായത്ത് സെക്രട്ടറി ബി.സജികുമാർ,അസിസ്റ്റൻറ്സെക്രട്ടറി ഷറഫുദ്ദീൻ,ജോരിരാജ്,അർജുൻ എന്നിവർ പങ്കെടുത്തു.