കെ.പി.എ.സി ലളിതയുടെ അവസാന ചിത്രം

ഉർവശി, സത്യരാജ്, ആർ.ജെ. ബാലാജി, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന കോമഡി ചിത്രം വീട്ട് ലാ വിശേഷം ട്രെയിലർ പുറത്തിറങ്ങി. രാജ്‌കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്കാണ്. ആർ.ജെ. ബാലമുരളി, എൻ.ജെ. ശരവണൻ എന്നിവർ ചേർന്നാണ് സംവിധാനം. അകാലത്തിൽ വിടപറഞ്ഞ മലയാളി താരം കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ്. പവിത്ര ലോകേഷാണ് മറ്റൊരു താരം. എഡിറ്റർ: സെൽവ. ജൂൺ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.