
ആര്യയെ നായകനാക്കി മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ദ് വില്ലേജ് എന്ന തമിഴ് ഹൊറർ വെബ് സീരീസിൽ ദിവ്യപിള്ള നായിക. മലയാളി താരം പി.എൻ. സണ്ണി സുപ്രധാന വേഷത്തിൽ എത്തുന്നു. ആടുകളം നരേൻ, തലൈവാസൽ വിജയ്, മുത്തുകുമാർ, കലൈറാണി, ജോർജ് .എം, ജോൺ കൊക്കൻ, അർജുൻ ചിദംബരം, ജയപ്രകാശ് എന്നിവരാണ് ആമസോൺ പ്രൈം വീഡിയോ സ്‌ട്രീം ചെയ്യുന്ന വെബ് സിരീസിലെ മറ്റു താരങ്ങൾ. ആര്യയും ദിവ്യപിള്ളയും ഉൾപ്പെടെയുള്ളവർ ആദ്യമായാണ് വെബ് സിരീസിൽ അഭിനയിക്കുന്നത്. ഹൈദരാബാദിലായിരുന്നു ആദ്യഘട്ട ചിത്രീകരണം. അടുത്ത ഘട്ട ചിത്രീകരണം ചെന്നൈയിലാണ്. സ്റ്റുഡിയോ ശക്തി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. മിലിന്ദ് റാവു, ദീപ്തി ഗോവിന്ദരാജൻ, ധീരജ് വൈദി എന്നിവർ ചേർന്നാണ് രചന. നയൻതാര ചിത്രം നെട്രികൺ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മിലിന്ദ് റാവു.