വർക്കല:താച്ചോട് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും 29ന് താച്ചോട് എ.കെ ഒാഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും.വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം ഞെക്കാട് ഗവൺമെന്റ് വി. എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.കെ.സജീവ് ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, അയിരൂർ സി.ഐ.വി.കെ.ശ്രീജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.