
വർക്കല :ചെമ്മരുതി പഞ്ചായത്തിൽ 100 പേർക്ക് 8 തരം ഫലവൃക്ഷതൈകൾ പ്രസിഡന്റ് പ്രിയങ്ക ബിറിൽ വിതരണം ചെയ്തു.തോക്കാട് വാർഡിലെ കർഷകനായ അൻസാറുദ്ദീന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ്,വാർഡ് അംഗങ്ങളായ എസ്.സിന്ധു,കെ.ബി.മോഹൻലാൽ,ശോഭലാൽ,ബ്ലോക്ക് അംഗം എസ്.സുശീലൻ,വർക്കല കൃഷി അസി.ഡയറക്ടർ എം.പ്രേമവല്ലി,കൃഷി ഓഫീസർ എസ്.പ്രീതി,മറ്റു കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 825 രൂപ ഗുണഭോകൃത് വിഹിതം അടച്ച 100 പേർക്കാണ് ഫലവൃക്ഷത്തൈകൾ നൽകിയത്.