വർക്കല :ഇലകമൺ പഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന വിവരശേഖരണവും സർവേയും ഉടൻ ആരംഭിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജിന്റെ അദ്ധ്യക്ഷതയിൽ ജലജീവൻ മിഷൻ ടീം ലീഡർ കെ.ആർ.രമ്യ,കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് ടീം ലീഡർ ശ്രീലക്ഷ്മി.എസ്.പിള്ള പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ഷൈജി,അംഗങ്ങളായ വിനോജ് വിശാൽ,എസ്.അജിത,വി.ഉമ എന്നിവർ സംബന്ധിച്ചു.