തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സഭ 29ന് ഉച്ചയ്ക്ക് 2ന് പ്രതിഷേധ ജാഥയും സമ്മേളനവും നടത്തുമെന്ന് എസ്.ഐ.യു.സി സംയുക്ത സമരസമിതി പ്രസിഡന്റ് ഡി. സത്യജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാളയം അയ്യങ്കാളി ഹാളിൽ വൈകിട്ട് 3ന് നടക്കുന്ന സമ്മേളനം ദക്ഷിണകേരള മഹായിടവക മുൻ സെക്രട്ടറി ഡോ.പി.കെ.റോസ് ബിസ്റ്റ് ഉദ്ഘാടനം ചെയ്യും.സംയുക്ത സമരസമിതി സെക്രട്ടറി ഡോ.പി.കെ.റോസ് ബിസ്റ്റ്,കാരക്കോണം മെഡിക്കൽ കോളേജ് കൺട്രോളർ ഫാ.കാൽവിൻ,ഫാ.ജസ്റ്റിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.