തിരുവനന്തപുരം: വെറ്ററിനറി ഡോക്ടർമാരുടെ സർവീസ് സംഘടനയായ കേരളാ വെറ്ററിനേറിയൻസ് സർവീസ് അസോസിയേഷന്റെ അഞ്ചാം സംസ്ഥാന കൺവെൻഷനും യാത്രഅയപ്പ് സമ്മേളനവും നാളെ മാസ്കോട്ട് ഹോട്ടലിൽ നടക്കും. വൈകിട്ട് നാലിന് യാത്രഅയപ്പ് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജയിൽ ഡി.ജി.പി സുധേഷ് കുമാർ, ഇന്റലിജന്റ്സ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാർ, അഡിഷണൽ ഡയറക്ടർ (എ.എച്ച്) ഡോ. സിന്ധു, ഐ.വി.എ കേരള പ്രസിഡന്റ് എം.കെ. പ്രദീപ് കുമാർ, കെ.ജി.ഒ.യു പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ, സെക്രട്ടറി ഡോ. ബിനു പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.

വെറ്ററിനറി ഡോക്ടർമാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ജയരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗിരിദാസ്, ഡോ. അരുൺകുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.